കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.
വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.
പാലത്തിൽ ഒരു ഭാഗം മുഴുവൻ കുഴി നിറഞ്ഞ അവസ്ഥയാണ്.
കുഴി ഒഴിവാക്കി വാഹനമോടിക്കുന്നവർ റോംഗ് സൈഡിൽ കടന്ന് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടങ്ങൾക്കിരകളാകുന്നത്.
രാത്രി കാലങ്ങളിൽ വെളിച്ചക്കുറവ് മൂലവും, മഴ പെയ്യുമ്പോൾ വെള്ളം നിറഞ്ഞും കുഴികൾ കാണാതെ അപകടത്തിൽ ചെന്നു വീഴുന്നവരും ഏറെയാണ്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലും പാലത്തിലും
പലവട്ടം കുഴിയടക്കൽ ചടങ്ങ് നടന്നിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
പാലം ഉൾപ്പെടുന്ന പ്രദേശത്ത് റീ ടാറിംഗ് നടത്തി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം അധികൃതർ കേട്ട മട്ടില്ല എന്ന് മാത്രം.
കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.
