ശ്രീനാരായണപുരത്ത് വർക്ക് ഷാപ്പിൽ നിറുത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു.
ദേശീയപാത 66 ൽ
ശ്രീനാരായണപുരം സെൻ്ററിന് വടക്കുവശം ആട്ടോമെൻ കാർ കെയർ എന്ന സ്ഥാപനത്തിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച അഴീക്കോട് സ്വദേശി വാൽത്തറ വീട്ടിൽ വിഷ്ണുവിൻ്റെ
ആൾട്ടോ കാറാണ് മോഷണം പോയത്.
വർക്ക് ഷാപ്പിലെ ഓഫീസ് മുറിയുടെ ഇരുമ്പ് സാക്ഷ മുറിച്ച് മാറ്റി അകത്തു കടന്ന മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് കാർ സ്റ്റാർട്ട് ചെയ്ത്ത്ത് കൊണ്ടുപോയത്.
വർക്ക് ഷാപ്പിലെ സിസി ടി.വി ക്യാമറയുടെ ഡി.വി.ആറും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.
ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ശ്രീനാരായണപുരത്ത് വർക്ക് ഷാപ്പിൽ നിറുത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു.
