ശ്രീനാരായണപുരം എം.ഇ.എസ്, അസ്മാബി കോളേജ് ഗ്രൗണ്ടിൽ ബുധനാഴ്ച്ച നടക്കുന്ന നവ കേരള സദസിൻ്റെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
നവകേരള സദസ്സ് നടക്കുന്ന ദിവസം അഞ്ചങ്ങാടി ജങ്ഷൻ മുതൽ പൊക്ലായി സെൻറർ വരെയുള്ള റോഡിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 06 00 മണിവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
വടക്കുനിന്നും പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് വഴി വരുന്ന വാഹനങ്ങൾ പൊക്ലായ് സെൻററിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് എമ്മാട് വഴി മതിലകം സെൻ്ററിൽ എത്തി തിരിഞ്ഞുപോകേണ്ടതാണ്.
തെക്ക് നിന്നും പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് വഴി വരുന്ന വാഹനങ്ങൾ അഞ്ചങ്ങാടി സ്കൂൾ സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ഇല്ലിച്ചോട്, പതിയാശേരി, പത്താഴക്കാട്’, ശാന്തി പുരത്ത് എത്തി അവിടെ നിന്നും തിരിഞ്ഞ് പോകണം.
പനങ്ങാട് മുതൽ ഉല്ലാസവളവ് വഴി, വാഴൂർ അമ്പല നട വരയുള്ള വഴിയിൽ രാവിലെ 9.30 വരെ മാത്രമെ വാഹന ഗതാഗതം അനുവദിക്കുകയുള്ളു. 9.30 മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക്’ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
എസ്.എൻ.പുരം- പൊഴങ്കാവ് വഴി അസ്മാബി കോളേജ് വരെയുള്ള റോഡിലൂടെ വാഹന ഗതാഗതത്തിന് സമ്പൂർണ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
നവ കേരള സദസിൻ്റെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
