Thrissur

മാളയിലെ മെഗാ എക്സിബിഷൻ ‘ഹോളി ഫെയർ ഫിയസ്റ്റ 2023’ ഹോളി ഗ്രേസ് കോളേജിൽ

എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്‌ കോളേജ്, എം.ബി.എ കോളേജ് , ഫാർമസി കോളേജ് എന്നീ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നേതൃത്വത്തിൽ ഡിസംബർ 7, 8, 9, 10 തീയ്യതികളിൽ മാളയിലെ ഏറ്റവും വലിയ മെഗാ എക്സിബിഷൻ “ഹോളി ഫെയർ ഫിയസ്റ്റ 2023” സംഘടിപ്പിക്കുന്നു. നവീന ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്ന വാണിജ്യ സ്റ്റാളുകൾ കിഡ്സ് പാർക്ക് എല്ലാ ദിവസവും വൈകുന്നേരം കലാസന്ധ്യ എന്നീ പരിപാടികളാണ് മാളയിലെ ജനങ്ങൾക്ക് വേണ്ടി ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ വിശാലമായ ക്യാമ്പസ്സിൽ ഒരുക്കിയിട്ടുള്ളത്. ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട പർച്ചേസുകൾ സ്ഥിരമായി എറണാകുളത്തു നിന്നും തൃശൂരിൽ നിന്നും ചെയ്തുവരുന്ന മാള നിവാസികൾക്ക് ഇത്തവണ മുതൽ ഹോളി ഗ്രേസിൽ ഹോളി ഫെയർ ഫിയസ്റ്റയിൽ ചെയ്യാവുന്നതാണ്.



പ്രായഭേദമന്യ വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും, വിജ്ഞാനത്തിന്റേയും, വിനോദത്തിന്റേയും ഷോപ്പിംഗ് മാൾ അനുഭവത്തിന്റേയും വിശാലമായ ഒരു നേർക്കാഴ്ച ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഈ വർണാഭമായ ചടങ്ങിൽ നിങ്ങളുടെ ഏവരുടെയും സാനിദ്ധ്യം ഞങ്ങൾ പ്രതീഷിക്കുന്നു. ഒന്നാം ദിവസമായ 7-)൦ തീയ്യതി നമ്മുടെ കുട്ടികളുടെ കൾചറൽ ഫെസ്റ്റും, ടെക്ക് ഫെസ്റ്റും നടക്കുന്നു. രണ്ടാം ദിവസമായ 8-)൦ തീയ്യതി ദക്ഷിണേന്ത്യൻ മെഗാ ഡാൻസ് ഫെസ്റ്റ് 2K23.മൂന്നാം ദിവസമായ 9-)൦ തീയ്യതി ലെഗാഡോ-മാനേജ്മെൻറ് ഫെസ്റ്റ്. നാലാം ദിവസമായ 10-)൦ തീയ്യതി കേരളത്തിലെ സിനിമ ഗായകന്മാർ അണിനിരക്കുന്ന മ്യൂസിക്കൽ ഫെസ്റ്റ്. കൂടാതെ റോബോ എക്സ്പോ, ടെക്ക് എക്സ്പോ, മോട്ടോർ എക്‌സ്‌പോ, എക്‌സിബിഷനുകൾ, എന്നിവയും ഇതിന്റെ ഭാഗമാണ്.

വിനോദവും, വിജ്ഞാനവും നൽകുന്ന സ്റ്റാളുകൾ, കൊതിയൂറുന്ന വിവിധ വിഭവങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ എന്നിവ ഈ എക്സിബിഷൻ്റെ മറ്റു സവിശേഷതകളാണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ആഘോഷിക്കുവാനുള്ള നിരവധി പ്രോഗ്രാമുകളിൽ, പതിനായിരത്തിൽപരം ജനങ്ങളെ പ്രതീക്ഷിക്കുന്നു.

മാളയുടെ ചരിത്രത്തിൽ ആദ്യമായി എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ മെഗാ എക്സിബിഷൻ 2023ലേക്ക് എല്ലാ മാള നിവാസികളേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. ഇതിന്റെ ഭാഗമായിതാങ്കളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുവാൻ താല്പര്യമുള്ള ആളുകളിൽനിന്നും ക്ഷണം സ്വീകരിക്കുന്നതാണ്. എക്സിബിഷൻ ഭാഗമായി സ്റ്റാളുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:- 8086097900, 9495597404, 9778900757.

ബെന്നി ജോൺ ഐയ്‌നിക്കൽ ജനറൽ സെക്രട്ടറി

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ :-

ശ്രീ. സാനി എടാട്ടുകാരൻ, ചെയർമാൻ, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്

ഡോ. അരുൺ. എം. പി, പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ്

ഡോ. സുരേഷ് ബാബു, പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്

എം. ജി. ശശികുമാർ, പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് പോളിടെക്‌നിക്ക് കോളേജ്

ശ്രീ.എഡ്വിൻ ജോയ് പുലിക്കോട്ടിൽ, വൈസ് പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് പോളിടെക്‌നിക്ക് കോളേജ്

ശ്രീ. സുജിത്ത് സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പാൾ, ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസി കോളേജ്

ശ്രീ. ബിൻസിൽ ബേബി, പ്ലേസ്‌മെൻറ് ഓഫീസർ, ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!