ശ്രീനാരായണപുരം പള്ളനടയിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം സ്വദേശി പുളിക്കത്തറ വീട്ടിൽ അയ്യപ്പൻ (70) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ ദേശീയ പാത 66 ൽ ആയിരുന്നു അപകടം.
മതിലകത്തുള്ള സ്വർണ്ണപ്പണിക്കട അടച്ച് വീട്ടിലേക്ക് പോകും വഴി ബനാസിനി എന്ന സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരണപ്പടുകയായിരുന്നു.
മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ശ്രീനാരായണപുരം പള്ളനടയിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.
