എടത്തിരുത്തിയിൽ മൂരിയുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്കേറ്റു.കുട്ടമംഗലം മൂരി സെൻ്ററിന് സമീപം വലിയകത്ത് മുഹമ്മദിനാണ് (65)വീട്ടിൽ വളർത്തുന്ന മൂരിയുടെ കുത്തേറ്റത്. വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടിലെ പശുവിന് വെള്ളം കൊടുക്കുന്നതിനിടയിൽ വീട്ടു വളപ്പിൽ നിന്നും കയറൂരി വന്ന മൂരി മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. വയറിൽ ആഴത്തിൽ കുത്തേറ്റ മുഹമ്മദിൻ്റെ കുടൽമാല പുറത്തു വന്ന നിലയിലായിരുന്നു. ഉടൻ തന്നെ
ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ച മുഹമ്മദിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
എടത്തിരുത്തിയിൽ മൂരിയുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്കേറ്റു
