പാലക്കാട് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിന് ഓവറോൾ കിരീടം.
207 പോയന്റു നേടിയാണ് കൊടുങ്ങല്ലൂർ ടി.എച്ച്സ്കൾ രണ്ടാം വട്ടവും കിരീടം ഉറപ്പിച്ചത്.
198 പോയന്റോടെ കോഴിക്കോട് ടെക്നിക്കൽ ഹൈസ്‌കൂൾ രണ്ടാം സ്ഥാനത്തും 181 പോയന്റോടെ ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂൾ മൂന്നാം സ്ഥാനത്തും എത്തി.
ജില്ലാതലത്തിൽ 220 പോയന്റ് നേടി കോഴിക്കോട് ഒന്നാമതെത്തി. 213 പോയന്റോടെ തൃശ്ശൂർ രണ്ടാം സ്ഥാനത്തും 205 പോയന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 194 പോയന്റോടെ പാലക്കാട് നാലാം സ്ഥാനത്താണ്.
46 വിദ്യാലയങ്ങളിൽനിന്ന് 1500 വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 48 ഇനങ്ങളിലായിരുന്നു മത്സരം.
കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിന് ഓവറോൾ കിരീടം
