Kodungallur

മോൺ. ഡോ. അംബ്രോസിന്റെ മെത്രാഭിഷേകം : പന്തലിന് കാൽനാട്ടി

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ
മോൺ. ഡോ. അംബ്രാസ് പുത്തൻവീട്ടിലിന്റെ 20 ന് നടക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ നടന്നു.കോട്ടപ്പുറം രൂപത ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ പന്തലിന് കാൽ നാട്ടി. കത്തീഡ്രലിന്റെ മുൻഭാഗത്താണ് മേത്രാഭിഷേക കർമ്മങ്ങൾക്കുള്ള വിശാലമായ പന്തൽ ഒരുക്കുന്നത്.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. നിമേഷ് കാട്ടാശേരി,
ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഫാ.ജോബി കാട്ടാശ്ശേരി, കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ , സഹവികാരി ഫാ. അനീഷ് പുത്തൻ പറമ്പിൽ ,
ആരാധക്രമ കമ്മിറ്റി ജോയിന്റ് കൺവീനർ സിസ്റ്റർ ഫ്ലാവിയ സിടിസി,
സിസ്റ്റർ ബോൺസി സിടിസി, ജോയിന്റ് ജനറൽ കൺവീനർ പി.ജെ. തോമസ്,
ലൈറ്റ്, സൗണ്ട് ആന്റ് പന്തൽ കമിറ്റി കൺവീനർ സെലസ്റ്റിൻ താണിയത്ത്,, പബ്ലിസിറ്റി ആന്റ് മിഡീയ കമ്മിറ്റി കൺവീനർ വി.എം ജോണി എന്നിവർ സംബന്ധിച്ചു.

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ 20 ന് വൈകീട്ട് 3 ന് നടക്കുന്ന മെത്രാഭിഷേക കർമ്മങ്ങൾക്ക് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികനാകും. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമ്മികരായിരിക്കും. കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പ്രവചനപ്രഘോഷണം നടത്തും.ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര , ലത്തീൻ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദീകരും സഹകാർമികരാകും. ആയിരങ്ങൾ പങ്കെടുക്കും.

മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും .കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അനുഗ്രഹപ്രഭാഷണം നടത്തും . പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയായിരിക്കും .ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി ,അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ , ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ ,കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് , വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ ജിജി പുല്ലയിൽ , കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് , കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും .ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പ്രസംഗം നടത്തും. കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി. കെ. ഗീത , കൗൺസിലർമാരായ എൽസി പോൾ , വി. എം ജോണി , ഫ്രാൻസിസ് ബേക്കൺ, കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ, സിഎസ്എസ് പ്രസിഡൻറ് ജിസ്മോൻ ഫ്രാൻസിസ് , കെസിവൈഎം പ്രസിഡൻറ് പോൾ ജോസ് ,കെഎൽസിഡബ്യുഎ പ്രസിഡൻറ് റാണി പ്രദീപ് കെഎൽഎം പ്രസിഡന്റ് വിൻസന്റ് ചിറയത്ത് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും . തുടർന്ന് കലാപരിപാടികളും നടക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!