കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ നാലാം താലപ്പൊലി നാളായ പതിനെട്ടാം തിയ്യതി കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷന് പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന തട്ടുകടയുടെ മുന്നിൽ വച്ച്
കാര സ്വദേശി ഇളയാരം പുരക്കൽ കാർത്തിക്കിനെ ആക്രമിച്ച കേസിൽ
എടവിലങ്ങ് കുഞ്ഞയ്നി സ്വദേശിയായ പുൽച്ചാടി എന്ന് വിളിക്കുന്ന കാരാഞ്ചേരി വീട്ടിൽ 24 വയസുള്ള അജിത്ത്,എടവിലങ്ങ് പുളിക്കപ്പറമ്പിൽ 18 വയസുള്ള അതുൽ കൃഷ്ണ എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ ബൈജു അറസ്റ്റ് ചെയ്തത്.
ഇരുസംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റ കാർത്തിക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്.ഐ മാരായ ഹരോൾഡ് ജോർജ്ജ്, കശ്യപൻ, ജഗദീഷ്, എ.എസ്.ഐ രാജൻ, സി.പി.ഒമാരായ ഗോപകുമാർ പി.ജി, ധനേഷ്, ഫൈസൽ, സുജീഷ്, സനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
