Kodungallur

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും വൃത്തിയായി പരിപാലിക്കണമെന്നും  കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ വച്ച് സംസ്ഥാന കമ്മിറ്റി അംഗം സ.പ്രേംലാൽ എസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്  കെ എസ് രാമദാസ് അധ്യക്ഷനായ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി സാബു എ എ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സന്തോഷ് എം പി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സുരേഷ് കെ ദാമോദരൻ പ്രസിഡണ്ട് പി എസ് ജയകുമാർ സെക്രട്ടറിയേറ്റ് അംഗങ്ങളായ രഹന പി ആനന്ദ്, എം വി രജീഷ് എന്നിവർ സംസാരിച്ചു. സംഘടനയുടെ വരും വർഷത്തേക്കുള്ള ഭാരവാഹികളായി കെ എസ് രാമദാസ്, പ്രസിഡണ്ട്, എ എ സാബു, സെക്രട്ടറി, മധുരാജ്, ട്രഷറർ, എന്നിവരെ തിരഞ്ഞെടുത്തു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന പൊതുസമ്മേളനം സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി  ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സനുമായ  ടി കെ ഗീത അധ്യക്ഷയായ ചടങ്ങിൽ ഏരിയ സെക്രട്ടറി എ എ സാബു സ്വാഗതവും കെ എസ് രാമദാസ് നന്ദിയും പറഞ്ഞു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ കെ വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം പ്രേംലാൽ എസ്,  ജില്ലാ പ്രസിഡണ്ട് പി എസ് ജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രജീഷ്, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി കെ കെ റസിയ തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!