ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
ഭാര്യയുമായുള്ള മുൻവിരോധത്താൽ 24.02.2024 തിയ്യതി കുഞ്ഞയിനിയിലുള്ള വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച് പൊട്ടിച്ച് ജനലിലൂടെ പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും, വീടിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിലെ പ്രതിയായ എടവിലങ്ങ് പാറക്കൽ എന്നയാളാണ് അറസ്റ്റിലായത്. ശബ്ദം കേട്ട് ഉറക്കം ഉണർന്ന ഭാര്യ രാഖി ഉടൻ തന്നെ കട്ടിലിലെയും, കിടക്കയിലേയും തീ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. രാഖിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവെയാണ് പ്രതിയായ ലാലു അറസ്റ്റിലായത്. മുൻപ് ഭാര്യ രാഖിയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിന്ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ ശശിധരൻ. M ന്റെ നേതൃത്വത്തിൽ, എസ്.ഐ മാരായ ഹരോൾഡ് ജോർജ്ജ്, സജിനി, എ എസ്.ഐ മിനി, സി.പി.ഒ ഗോപകുമാർ, ജാക്സൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
