Kodungallur

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ മേഖലയിൽ പര്യടനം നടത്തി

ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ മേഖലയിൽ പര്യടനം നടത്തി. സ്ഥാനാർത്ഥിയായ ശേഷമുള്ള ആദ്യ പര്യടനമായിരുന്നു ഇന്ന് .കൊടുങ്ങല്ലൂർ നഗരസഭ, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി ഹ്രസ്വ സന്ദർശനം നടത്തിയത്.വടക്കെനടയിൽ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചു.
തുടർന്ന് മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും,നഗരസഭാ ഓഫിസുകൾ ,നഗരത്തിലെ വിവിധ പ്രദേശങ്ങളും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയും സി.രവീന്ദ്രനാഥ് സന്ദർശിച്ചു. പിന്നീട് സി പി ഐ എം നേതാവ് അമ്പാടി വേണുവിനെ വീട്ടിലെത്തി കണ്ട് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ അടികളായ ത്രിവിക്രമൻ അടികളെതിരുവഞ്ചിക്കുളത്തെവീട്ടിലെത്തി സന്ദർശിച്ചു.  എൽ ഡി എഫ് നേതാക്കളായ പി കെ ചന്ദ്രശേഖരൻ, കെ ജി ശിവാനന്ദൻ , പി എം അഹമ്മദ്, കെ വി വസന്തകുമാർ, കെ വി രാജേഷ്, എം രാജേഷ്, ടി കെ സന്തോഷ്,ടി പി രഘുനാഥ്,  കെ എസ് കൈസാബ്, സി സി വിപിൻ ചന്ദ്രൻ, ടി പി അരുൺ കുമാർ, ജോസ് കുരിശിങ്കൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത , വൈ: ചെയർമാൻ അഡ്വ. വി എസ് ദിനൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ‘ കെ പി രാജൻ, നിഷ അജിതൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!