കൊടുങ്ങല്ലൂർ
മഹാകവി കുമാരനാശാൻ്റെ സ്മരണാർത്ഥം നൽകുന്ന നോവൽ കീർത്തി പുരസ്ക്കാരം – 2024 ടികെ ഗംഗാധരൻ്റെ ‘മരണം ജീവിതത്തോടു മന്ത്രിക്കുന്നത് ‘ എന്ന നോവലിനു ലഭിച്ചു.
20000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്ക്കാരം 2024 മാർച്ച് 17 ന് പാലക്കാട് ഹോട്ടൽ ഗസാല ഓഡിറ്റോറിയത്തിൽ വച്ച് നൽകും.
സന്തോഷ് മലമ്പുഴ അദ്ധ്യക്ഷനായ പുരസ്ക്കാര നിർണ്ണയ കമ്മിറ്റിയിൽ തലശേരി സുധാകർ , എഴുത്തുകാരായ പ്രജീഷ്, മുരുകദാസ് എന്നിവർ അംഗങ്ങളായിരുന്നു.
നോവലുകളും കഥാസമാഹാരങ്ങളും, അനുഭവക്കുറിപ്പുകളും, മിതവാദി സികൃഷ്ണൻ്റെ ജീവചരിത്രമടക്കം മുപ്പത്തഞ്ചോളം കൃതികളുടെ കർത്താവാണ് ടി കെ ഗംഗാധരൻ.
പി. കുഞ്ഞിരാമൻ നായർ നോവൽ അവാർഡ്, ഒചന്തുമേനോൻ നോവൽ പുരസ്ക്കാരം, സഹോദരൻ അയ്യപ്പൻ സ്മാരക നോവൽ പുരസ്ക്കാരം, പ്രഭാത് നോവൽ അവാർഡ്, അങ്കണം നോവൽ അവാർഡ്, മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ , എം കൃഷ്ണൻ നായർ, തോപ്പിൽ ഭാസി, ടി കെ സി വടുതല എന്നീ പ്രശസ്തരുടെ പേരിലുള്ള നോവൽ അവാർഡുകളും
ടി കെ ഗംഗാധരനു ലഭിച്ചിട്ടുണ്ട്.
കുമാരനാശാൻ കീർത്തി പുരസ്ക്കാരം
നോവലിസ്റ്റ് ടി കെ ഗംഗാധരന്
