മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ
സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായും കേരള സർക്കാർ ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരികയായിരുന്നു എം എൽ എ.
ഇത്തരം പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും വിഷരഹിത മത്സ്യങ്ങളെ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പദ്ധതി വിഹിതത്തിന്റെ 40 ശതമാണ് സബ്സീഡിയായി ലഭിക്കുന്നത് എന്നും ഒരു വർഷത്തെ പരിചരണവും സംരക്ഷണവും ഉണ്ടായാൽ നല്ല വിള ലഭിക്കുമെന്നും കർഷകരും സാക്ഷ്യപ്പെടുത്തുന്നു. കോതപറമ്പ് കനോലിന്റെ കടവിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ ആദ്യവിൽപന നടത്തി, ടി പി രഘുനാഥ്, സതീഷ് കുമാർ,ഫിഷറീസ് പ്രൊമോട്ടർമാരായ രെജിത,സിമ്മി തുടങ്ങിയവർ ആശസകൾ നേർന്ന് സംസാരിച്ചു, മത്സ്യ കർഷകരായ ഷെമീർ പതിയാശ്ശേരി സ്വാഗതവും ഇ കെ രാജൻ നന്ദിയും പറഞ്ഞു.
മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ
