സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും.3,16,669 പേരാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത്. സംസ്ഥാനത്തെ 2076 സര്‍ക്കാര്‍,എയിഡഡ്,അണ് എയിഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഇത്രയും വേഗത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇനിയും അഡ്മിഷന് ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അഡ്മിഷന് ലഭിക്കും. അതും വളരെവേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും.3,16,669 പേരാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്
