Blog Kodungallur

BJP കൗൺസിലർമാർ നഗരസഭയ്ക്ക് മുമ്പിൽ കൂട്ടധർണ്ണ നടത്തി

കൊടുങ്ങല്ലൂർ നഗരസഭ പ്രതിപക്ഷ നേതാവ് TS സജീവൻ ധർണ്ണയിൽ അധ്യക്ഷത വഹിച്ചു  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണ മേനോൻ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊടുങ്ങല്ലൂർ നഗരസഭയിലെ വികസന മുരടിപ്പിലും കെടുകാര്യസ്ഥതയിലും സ്വജന പക്ഷപാതത്തിലും നഗരസഭയിലെ വികസന ഫണ്ടുകൾ LDF ന്റെ വാർഡുകളിലേക്ക് മാത്രം വീതം വയ്ക്കുന്നതിലും റോഡുകളുടെ ശോചനീയാവസ്ഥ.നഗരസഭ പ്രദേശത്തെ വഴിവിളക്കുകൾ തെളിയിക്കാത്തതിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ഫീസ് വർദ്ധനവിലും കാവിൽ കടവ് പ്രദേശത്തെ 12 കുടുംബങ്ങളെ 15 വർഷമായിട്ടും പുനരധിവസിപ്പിക്കാത്തതിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെഅപാകതകളും കാനകൾ വൃത്തിയാക്കാത്തത് മൂലം നഗരപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള വെള്ളക്കെട്ടുകൊണ്ട് ജനങ്ങൾ വലയുന്ന സാഹചര്യത്തിലും യാതൊരു നടപടിയും സ്വീകരിക്കാത്ത കൊടുങ്ങല്ലൂർ നഗരസഭ ഭരണം കയ്യാളുന്ന എൽഡിഎഫിന്റെ പിടിപ്പുകേടാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത ഭരണസമിതി കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം സ്വന്തം വാർഡുകളിലേക്ക് വീതം വയ്ക്കാൻ തറവാട്ട് സ്വത്തല്ല എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു  കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് KS വിനോദ്  മണ്ഡലം ജനറൽ സെക്രട്ടറിമാരായ KR വിദ്യാസാഗർ LK മനോജ്
നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ON ജയദേവൻ  മേത്തല ഏരിയാ പ്രസിഡൻറ് പ്രജീഷ്ചള്ളിയിൽ പുല്ലൂറ്റ് ഏരിയാ പ്രസിഡൻ്റ്ഷാജൻ. ലോകമലേശ്വരംഏരിയ സെക്രട്ടറി സന്തോഷ് തുടങ്ങിയവരും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരും പ്രവർത്തകരും പങ്കെടുത്തു പ്രതിപക്ഷ ഉപനേതാവ് രശ്മി ബാബു  സ്വാഗതം പറഞ്ഞു മേത്തല ഏരിയ പ്രസിഡന്റ് പ്രജീഷ് ചള്ളിയിൽ  നന്ദി പ്രകാശിപ്പിച്ചു

You may also like

Blog

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!