കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇ.ടി.ടൈസൺ എം.എൽ.എയുടെ
അധ്യക്ഷതയില്‍ അടിയന്തിര യോഗം മതിലകം ബ്ലോക്ക് ഹാളിൽ ചേര്‍ന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കൂട്ടായി കൈകൊള്ളേണ്ട നടപടികളെ കുറിച്ച് എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഈ കമ്മിറ്റിയുടെ തീരുമാനം മാത്രം മതിയാകുമെന്ന് ഉത്തരവ് യോഗത്തെ അറിയിച്ചു. ചിറക്കൽ പ്രദേശത്തുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതിന് അടിയന്തിരമായ പരിഹാരം ഉണ്ടാവണം.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ക്യാമ്പുകൾ സജ്ജീകരിക്കാം അല്ലാത്ത അവസ്ഥയിൽ ബന്ധുക്കളുടെ വീടുകളിലേക്ക് മാറുന്ന കാര്യം ആലോചിക്കാവുന്നതാണ്. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുവാൻ കഴിയണമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആല സ്വദേശിയായ ഷാജി നൽകിയ ഒരു ലക്ഷം രൂപ എം.എൽ.എ തഹസിൽദാർക്ക് കൈമാറി. മതിലകം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത നോടൽ പ്രേരകുമാർ സ്വരൂപിച്ച ദുരിതാശ്വാസനിധിയിലേക്കുള്ള തുകയും എം.എൽ.എ തഹസിൽദാറിന് കൈമാറി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, കെ.പി.രാജൻ, നിഷ അജിതൻ, വിനീത മോഹൻദാസ്, എം.എസ്.മോഹനൻ, മതിലകം ബി.ഡി. ഒ കെ മധുരാജ്, ജോയന്റ് ബി.ഡി.ഒ സനൽകുമാർ,
മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടിയന്തിര യോഗം ചേര്‍ന്നു
