Blog Kodungallur Local News

തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഗീതജ്ഞാനയജ്ഞത്തിന് തുടക്കമായി

കൊടുങ്ങല്ലൂർ തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഗീതജ്ഞാനയജ്ഞത്തിന് തുടക്കമായി.തുടർച്ചയായി ആറാമത്തെ വർഷമാണ് ഇവിടെ ഗീതാജ്ഞാനയജ്ഞം നടക്കുന്നത്. കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ.രാവിലെ  സ്വാമിയെ ഗീതാ ശ്ലോകം ജപിച്ചുകൊണ്ട് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം. കെ ഉദയഭാനു അധ്യക്ഷനായ ചടങ്ങിന്  അമൃത ജിഫിൻ സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്രം അടികൾ ബ്രഹ്മശ്രീ സത്യധർമ്മനടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അമൃത വിദ്യാലയം അധ്യാപികയും ആധ്യാത്മിക ആചാര്യയുമായ  ഷീല ടീച്ചർ,മാതൃസമിതി അധ്യക്ഷ സുരാഖി പ്രസാദ് എന്നിവർ സംസാരിച്ചു.. വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കുമാരി ഇന്ദുലേഖ ഡോക്ടർ വി. എ .അക്ഷയ ഡോക്ടർ വൃന്ദ , കുമാരി ഡയാന ഷാജി എന്നിവരെ സ്വാമിജി അനുമോദിച്ചു. ധന്യ സെൽവകുമാർ നന്ദി പറഞ്ഞു . ബീന ജനാർദ്ദനൻ സീനഗിരീഷ്, പ്രമിത സജിത്ത്, സുരേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി ഏഴുദിവസവും 10.30 മുതൽ 12 വരെയാണ് നടക്കുക .16 ന് യജ്ഞം സമാപിക്കും

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Blog

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ
error: Content is protected !!