Kodungallur

കൊടുങ്ങല്ലൂർ താലപ്പൊലിക്കാവ് ലേലം ഇത്തവണയും തുക വർദ്ധിച്ചു.

കൊടുങ്ങല്ലൂർ താലപ്പൊലിക്കാവ് ലേലം , ഇത്തവണയും തുക വർദ്ധിച്ചു. കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് കച്ചവടം നടത്തുന്നതിനായി കാവും പുറമ്പോക്ക് ഭൂമിയുടെയും ലേലം സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. കഴിഞ്ഞ തവണ ലേലം പോയ സംഖ്യയുടെ പത്ത് ശതമാനം വർദ്ധിപിച്ചതിന് ശേഷമാണ് ലേല നടപടികൾ ആരംഭിച്ചത്. 56,10,000 രൂപയിൽ നിന്നാണ് ലേലം തുടങ്ങിയത്. തുടർന്ന് ലേലത്തിൽ പങ്കെടുത്ത ഏഴാം നമ്പറുകാരൻ ആയിരം രൂപ കൂട്ടി 56,11,000 വിളിച്ചു. തുടർന്ന് ഓരോരുത്തരായി ആയിരം രൂപ കൂട്ടി വിളി നടന്നു. 56,17,000 വിളിച്ച കോത പറമ്പ് സ്വദേശി  അജിതന് ലേലം ഉറപ്പിക്കുകയായിരുന്നു. ഒരു കൺസൽട് ടെൻഡർ മാത്രമാണുണ്ടായത് എടവിലങ്ങ് സ്വദേശി മുരളി 40 ലക്ഷമാണ് ടെൻഡറിൽ കോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ തവണത്തെ പോലെ വിളിയിൽ വാശിയും മത്സരവും ഉണ്ടായില്ലന്ന് മാത്രമല്ല കഴിഞ്ഞ തവണ ലേലത്തിൽ പങ്കെടുക്കുവാൻ വന്നിരുന്നവർ ഇത്തവണ എത്തിയില്ലന്നതും ശ്രദ്ധേയമായി. കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, ദിലീഫ് എന്നിവർ ലേല നടപടികൾ നിയന്ത്രിച്ചു. ലേലം കാണുന്നതിനായി നിരവധി പേർ ഹാളിന് പുറത്ത് എത്തിയിരുന്നു. കൊടുങ്ങല്ലൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!