ജീവകാരുണ്യ പ്രവർത്തനത്തിന് പൊതു സമൂഹം എം ഇ എസിൽ നിന്ന് മാതൃക സ്വീകരിക്കണമെന്ന് ബെന്നി ബഹനാൻ എം. പി. പറഞ്ഞു.
എം ഇ എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മറ്റി മൂന്ന് വർഷത്തിനിടയിൽ നിർമ്മിച്ച മൂന്നാമത്തെ ഭവനത്തിന്റെ കൈമാറ്റം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ഇ എസ് സംസ്ഥാന ജന: സെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഡോ. റഹിം ഫസൽ ഗഫൂർ താക്കോൽ കൈമാറി.
കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡണ്ട് എ.എ.മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു.
പേബസാർ മഹല്ല് ഖത്തീബ് റിയാസ് അൽ ഹസനി പ്രാർത്ഥന നടത്തി.
ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. നവാസ് കാട്ടകത്ത്, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട് ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ബി. മൊയ്തു, പഞ്ചായത്ത് അംഗം പി.കെ.മുഹമ്മദ്, അംബിക ശിവപ്രിയൻ അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി. ജോൺ, രാരു,താലൂക്ക് ട്രഷറർ നാസർ കാട്ടകത്ത്, അഡ്വ.സക്കീർ ഹുസൈൻ, ബാബു കറുകപ്പാടത്ത്, യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ഷഹീം ഷാഹുൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.
താലൂക്ക് സെക്രട്ടറി പി.എസ്. മുജീബ് റഹ്മാൻ സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുൾ ഖാദർ കണ്ണെഴുത്ത് നന്ദിയും പറഞ്ഞു.
താലൂക്ക് ജോ.സെക്രട്ടറി ഇ.ഐ. അസ്ലം ഖിറാഅത്ത് നടത്തി
താലൂക്ക് കമ്മറ്റി അംഗങ്ങളായ സൈത് മുഹമ്മദ് മാസ്റ്റർ, ഷൗക്കത്ത് ഹുസൈൻ.കെ.എം,അബ്ദുൾ മജീദ്, വി.കെ, അബ്ദുൾ ഖാദർ കെ.എം., നൈജു. കെ.എ, സി.വൈ. സലീം, സുൾഫി.കെ.കെ., മുഹമ്മദ് റമീസ്. കെ.ആർ എന്നിവർ നേതൃത്വം നൽകി.
ജീവകാരുണ്യം: എം ഇ എസ് പൊതു സമൂഹത്തിന് മാതൃകയെന്ന് ബെന്നി ബഹനാൻ എം.പി.
