എടവിലങ്ങ് ഹയർ സെക്കന്ററി സ്ക്കൂളിൽ 80കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട് സ്ക്കൂൾ അംഗണത്തിൽ ‘സമന്വയം 24’സംഘടിപ്പിച്ചു.ഓർമ്മക്കൂട്ടിലെ അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന നൃത്തങ്ങൾ, ഗാനമേള, നാടക മടക്കമുള്ള ആഘോഷങ്ങൾ ഓർമ്മക്കൂട്ടിലെ അംഗംകൂടിയായ ശ്രീ E. T. ടൈസൻ മാസ്റ്റർ M. L. A. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ദീഖ് കെ.എം. അധ്യക്ഷത വഹിച്ചു. കെ.കെ.രമേഷ് ബാബു സ്വാഗതം പറഞ്ഞു. സ്മരണിക പ്രകാശനം ഹംസ കൊണ്ടാമ്പുള്ളി നിർവ്വഹിച്ചു.വി.എൻ. സജയൻ, സലിം കുറ്റിക്കാട്ട്, ഇഎ. മുഹമ്മത് ഷെരീഫ്, കെ.ആർ. ഷിബു , കനതർ യാദവ്, അജിത്ത് മാസ്റ്റർ, കെ.കെ.സുരേന്ദ്രൻ ,വിജയലക്ഷ്മി, വനജ, യമുന തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ.സഫറലീ ഖാൻ അനുശോചന പ്രമേയമവതരിപ്പിച്ചു. കെ.ആർ. സേതു ലക്ഷ്മി ഭാരവാഹികളുടെ പടം വരച്ച് ഫ്രെയിം ചെയ്ത് നൽകി. അജയൻ മാങ്കറ നന്ദിപറഞ്ഞു
എമ്പതുകളിലെ എടവിലങ്ങ് ഹൈസ് ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ -ഓർമ്മക്കൂട് – കുടുംബ സംഗമം സംഘടിപ്പിച്ചു.
