Kodungallur

പണ്ഡിറ്റ്‌ കറുപ്പൻ വായനശാലയിൽ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു.

പണ്ഡിറ്റ് കറുപ്പൻ വായനശാലയും എംടിയും തമ്മിലുള്ള ബന്ധം..  മാതൃഭൂമി നടത്തിയ ചെറുകഥ മത്സരത്തിൽ പതിനെട്ടാമത്തെ വയസ്സിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത് എംടിക്കാണ്. അന്നത്തെ ചെറുപ്പക്കാരനായ ഈ കഥാകാരന് ആദ്യ സ്വീകരണം നൽകുന്നത് ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിലാണ്. അന്ന് സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തത് മലയാളത്തിന്റെ മഹാനായ കവി ഭാസ്കരനും വയലാർ രാമവർമ്മയും ആയിരുന്നു.

അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബക്കർ മേത്തല എം ടി യുടെ കഥകളിലൂടെ സഞ്ചരിച്ചു അഞ്ജലികൾ അർപ്പിച്ചു.

തുടർന്ന് ഡോക്ടർ കെ എച്ച് ഹുസൈൻ, നോവലിസ്റ്റ് ടി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.

എംടിയുടെ ഓർമ്മയ്ക്കായി വായനശാല അങ്കണത്തിൽ എൻഎസ്എസ്  വിദ്യാർത്ഥികൾ ഒരു ചാമ്പ വൃക്ഷം നടുകയും ചെയ്തു. എം ടി യുടെ തിരക്കഥകൾ 6 വോളിയത്തിന്റെയും മറ്റൊരു കഥകളുടെയും പ്രദർശനവും നടത്തി.

സാംസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി യു ടി പ്രേംനാഥ്  സ്വാഗതവും കെ എച്ച് കലേഷ് ബാബു നന്ദിയും പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!