Blog Kodungallur

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2025-അറിയിപ്പ്

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2025 ജനുവരി 14,15,16,17 എന്നീ തിയ്യതികളിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുകയാണ്. ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ 4 ദിവസത്തെ താലപ്പൊലി ആഘോഷവും ദേവസ്വ നേരിട്ട് നടത്തുന്ന സാഹചര്യത്തിൽ താലപ്പൊലി ആഘോഷവുമായി ബന്ധപ്പെട്ട്  സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു എന്നും ആയതിന് സംഭാവനകൾ സ്വീകരിക്കുന്നു എന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ദേവസ്വം നേരിട്ട് നടത്തുന്നതിനാൽ സംഘടനകൾക്കോ വ്യക്തികൾക്കോ സംഭാവനകൾ സമാഹരിക്കുന്നതിന് അനുവാദം നൽകിയിട്ടില്ലാത്തതാണ്. ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾക്കെതിരെയും വ്യക്തികൾക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.

തൃശ്ശൂർ

27/12/24

സെക്രട്ടറി

കൊച്ചിൻ ദേവസ്വം ബോർഡ്

You may also like

Blog

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!