ക്രിസ്തുമസ്സ് – ന്യൂ ഇയർ ആഘോഷിച്ചു കൊടുങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ പുനർജനി, ഹോം കെയർ പരിചരണത്തിലിരിക്കുന്നവർ, ഭാരവാഹികൾ, വളണ്ടിയർമാർ, കുടുംബാംഗങ്ങൾ, എന്നിവർ ഒത്തു ഒത്തുചേർന്ന് ക്രിസ്തുമസ്, പുതുവത്സ രം ആഘോഷിച്ചു. സെൻ്റർ പുനർജനി ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡണ്ട് കെ.എ.കദീജാബി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ മഴവിൽ മനോരമ ഫെയിം നൗഷാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. സെയ്തലവി മുഖ്യാതിഥിയായി പങ്കെടുത്തു ഉദ്ഘാടകനും പരിചരണത്തിലിരിക്കുന്ന വരും,ഭാരവാഹികളും ജീവനക്കാരുംചേർന്ന് കേക്ക് കട്ട് ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ക്രിസ്തുമസ്സ് പാപ്പ മിഠായി വിതരണം ചെയ്ത് സന്തോഷം പങ്ക് വെച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു. സെക്രട്ടറി ഇ.വി. രമേശൻ, സ്വാഗതവും, സി.എസ്. തിലകൻ നന്ദിയും പറഞ്ഞു.പി.കെ.റഹിം, കരീം വേണാട്ട്, കെ. കെ. അബ്ദുള്ള ,കെ.കെ. സെയ്തു, താഹ ,ഇക്ബാൽ,സി.എം. മൊയ്തു ,ഫാത്തിമടീച്ചർ, മാഹിൻ എന്നിവർ നേതൃത്വം നൽകി.
ക്രിസ്തുമസ്സ് – ന്യൂ ഇയർ ആഘോഷിച്ചു കൊടുങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ
