ശ്രീനാരായണപുരത്ത് പരാതി പരിഹാരത്തിനായി പരാതി പരിഹാര സെൽ യോഗം നടത്തി
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന പരാതി പരിഹാര സെല്ലിൻ്റെ 45-ാം മത് യോഗം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖാന്തരം ലഭിച്ച 888 പരാതികളിൽ 789 പരാതികളും പരിഹരിച്ചു.പൊതു ജനങ്ങൾ ഗ്രാമപഞ്ചായത്തിൽ നേരിട്ടു നൽകുന്ന പരാതികൾ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ പരാതിക്കാരെ വിളിച്ചു ചേർക്കുകയും കക്ഷികൾക്കിടയിലുള്ള വിഷയങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും തുടർന്ന് സമയബന്ധിതമായി പരാതികൾക്ക് പരിഹാരം കാണാനും സെല്ലിലൂടെ സാധിക്കും.മാസത്തിൽ രണ്ട് പരാതി സെല്ലുകളാണ് പഞ്ചായത്ത് മുഖേന സംഘടിപ്പിക്കാറുള്ളത്. അതിൽ രണ്ട് കക്ഷികളേയും മുൻകൂട്ടി അറിയിക്കുകയും പരാതി സെല്ലിൽ സംസാരിച്ച് പരാതിക്ക് തീരുമാനം എടുത്ത് കക്ഷികള അറിയിക്കുകയുണ് ചെയ്തുവരുന്നത്.പഞ്ചായത്തിൽ പരാതി സെൽ മുഖേന പരിഹരിക്കുന്നതിനായി ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ള പരാതികൾ കൊടുങ്ങല്ലൂർ താലൂക്ക് അദാലത്തിന് കൈമാറുകയുമാണ് ചെയ്തു വരുന്നത്. സ്റ്റേറ്റ് ബാർ കൗൺസിൽ അംഗം അഷറഫ് സാബാൻ മുഖ്യാതിഥിയായി.സ്മിജ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് സജിത പ്രദീപ്,വികസന കാര്യം ചെയർമാൻ അയ്യൂബ് കെ എ, ക്ഷേമകാര്യം ചെയർമാൻ സി സി ജയ, വാർഡ് മെമ്പർമാരായ സുബീഷ് ചെത്തിപ്പാടത്ത്,ഇബ്രാഹിം കുട്ടി,സൌദ നാസർ,സെറീന സഗീർ,ശീതൾ ടി എസ്, രമ്യ പ്രദീപ്, മിനി പ്രദീപ്,ജിബി മോൾ, പ്രസന്ന,സ്വരൂപ് പി എസ്, സി ഡി എസ് ചെയർപേഴ്സൺ ആമിന അൻവർ,അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു,ജൂനിയർ സൂപ്രണ്ട് രതീഷ് പി എസ്, ക്ലർക്ക് എന്നിവർ സംസാരിച്ചു.
ശ്രീനാരായണപുരത്ത് പരാതി പരിഹാരത്തിനായി പരാതി പരിഹാര സെൽ യോഗം നടത്തി
