പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയിൽ കണ്ടെത്തി. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ ഭാഗത്താണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ പത്ത് മണിയൊടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട് നില ജീൻസും ഷർട്ടുമാണ് വേഷം. കാട്ടൂർ, മതിലകം, കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്
കനോലി കനാലിൽ മൃതദേഹം
