കരൂപ്പടന്നയിൽ പുലർച്ചെ കോളിങ്ങ് ബെല്ലടിച്ച് ഗൃഹനാഥനെ ഉണർത്തിയശേഷം മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി കൊതുവിൽവീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഇരുപതാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. കരൂപ്പടന്നയിൽ വാടകക്ക് താമസിക്കുന്ന തളിക്കും സ്വദേശി കല്ലിപറമ്പിൽ സാദിഖിനെയാണ് ഇവർ ആക്രമിച്ചത്. വാതിൽ തുറന്ന് പുറത്ത് വന്ന സാദിഖിനെ കമ്പിവടികൊണ്ട് തലയ്ക്കും കൈകാലുകളിലും ഇവർ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും മുൻ വൈരാഗ്യമാണ് അക്രമിത്ത് കാരണമെന്നും പോലീസ് പറഞ്ഞു. സമീപത്തെ സി.സി. ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ. ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ.മാരായ സി.എം.ക്ലീറ്റസ്, പി. ജയകൃഷ്ണൻ, എ.എസ്.ഐ. സൂരജ്. വി. ദേവ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.ആർ. രഞ്ജിത്ത്, എ.കെ. രാഹുൽ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
