മതിലകം പോലീസ് പരിധിയിലെ മുള്ളൻബസാറിൽ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. കരിനാട്ട് വിഷ്ണുവിനെ(31) ആണ് മതിലകം പോലീസും കൊടുങ്ങല്ലൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപനക്കായി ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സ്പെഷ്യൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, സഹദ്, എഎസ്ഐ പ്രജീഷ്, ലിജു, മുഹമ്മദ് അഷറഫ് തുടങ്ങിയവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
മതിലകത്ത് കഞ്ചാവ് പിടികൂടി
