ഫെബ്രുവരി 4 -ാം തീയ്യതി പുലർച്ചെ 01.45 മണിക്ക് ലഹരിക്കടിമപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കൊടുങ്ങല്ലൂർ ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സെയ്തു മുഹമ്മദ് (70), പറക്കോട് വീട്, മതിലകം ദേശം, പാപ്പിനിവട്ടം വില്ലേജ് എന്നയാളെ താഴേക്ക് തള്ളിയതിനെ തുടർന്ന് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഷാജു (44), ചെറ്റിപറമ്പിൽ വീട്, അത്താണി ദേശം, എറിയാട് എന്നയാളെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സെയ്തു മുഹമ്മദ് നെ കൊലപ്പെടുത്തുന്നതിനായി തള്ളിയിട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഷാജുവിനെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ.എസ്, എ.എസ്.ഐ മാരായ സെബി എം വി, വൈഷ്ണവ് രാമചന്ദ്രന്‍, ഗോപകുമാര്‍, പോലിസ് ഉദ്യോഗസ്ഥരായ അനിൽകുമാര്‍, വിഷ്ണു എന്നിവർ ഉണ്ടായിരുന്നു.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിത്താഴെയിട്ട് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍
