കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ 2011 കാലഘട്ടത്തിൽ ബാലികയായ പെൺകുട്ടിയെ കൊണ്ട് ഒരു വീട്ടിൽ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ കാര്യത്തിന് എടുത്ത കേസിലെ പ്രതിയായ കടംബൻ (60 വയസ്സ്), സിറുപാക്കം വില്ലേജ്, തിറ്റകുടി താലൂക്ക്, കടലൂർ ജില്ല, സേലം, തമിഴ്‌നാട് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട്ടിൽ അമ്പലത്തിൽ ശാന്തിപണി ചെയ്തു വരുന്നതായി തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി B.കൃഷ്ണകുമാർ IPS നൂ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലിസ് സംഘം തമിഴ് നാട്ടിലെ കടലൂർ എത്തുകയും അവിടെ വച്ച് കടംബനെ തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു. കടംബനെ അറസ്റ്റ് ചെയ്ത സംഘത്തിൽ കൊടുങ്ങല്ലൂർ എസ്‌എച്ച്ഒ അരുണ് ബി.കെ , ഗ്രേഡ് സബ് ഇൻസ്പെക്ടർ തോമസ് പി.എഫ്, പോലീസ് ഉദ്യോഗസ്ഥരായ GSCPO ഷമീർ, GSCPO ബിനിൽ വി.ബി. എന്നിവർ ഉണ്ടായിരുന്നു
പിടികിട്ടാപ്പുളളി കടംബൻ അറസ്റ്റിൽ
