കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പ്രകാരം നിരോധിച്ച വല ഉപയോഗിച്ച് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് – മറെറൻ എൻഫോഴ്സ്മെൻറ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥ സംഘം പിടികൂടി പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം ജനതാബീച്ച് സ്വദേശി മരിയാലയം വീട്ടിൽ ശെൽവരാജ് എന്നയാളുടെ ഉടമസ്ഥതയിലുളള കരിഷ്മ 2 എന്ന ബോട്ട് കുഞ്ഞൻമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് 323250 (മൂന്ന് ലക്ഷത്തി ഇരുപ്പത്തി മൂവ്വായിരത്തി ഇരുന്നൂറ്റിയമ്പത്) രൂപ ട്രഷറിയിൽ അടപ്പിച്ചു . ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2.5 ലക്ഷം രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. (ആകെ 573250/- അഞ്ച് ലക്ഷത്തി എഴുപ്പത്തി മുവ്വായരത്തി ഇരുറ്റൂറ്റിയമ്പത് രൂപഈടാക്കി ). ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും തീര കടലിലും നടത്തിയ മിന്നൽ പരിശോധനയിലാണ് കുഞ്ഞൻ മത്സ്യങ്ങളുമായിബോട്ട് പിടിച്ചെടുത്തത് .സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത 4000 കിലോ കിളിമീനും ഉലുവാച്ചി മത്സ്യവും കണ്ടെടുത്ത് ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ കൊണ്ടുപോയി ഒഴുക്കി കളഞ്ഞു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി.സീമയുടെയും കോസ്റ്റൽ എസ്.ഐ ബാബു പി.പി യുടെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.
ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിങ്ങ് കോസ്റ്റൽ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് കുഞ്ഞൻമത്സ്യങ്ങളെ പിടിച്ച ബോട്ട് അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും പിടിച്ചെടുത്തത്. നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ് ,എഫ്. ഒ സഹന ഡോൺ ,മെക്കാനിക്ക് ജയചന്ദ്രൻ , മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് ഓഫീസർമാരായ പ്രശാന്ത് കുമാർ വി.എൻ, ഷൈബു വി.എം ,ഷിനിൽകുമാർ ഇ. ആർ, കോസ്റ്റൽ എസ്.ഐ അജയ് കെ , സീറെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, സ്രാങ്ക് ദേവസ്യ, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംയുക്ത മിന്നൽ കോമ്പിങ്ങ് ഓപ്പറേഷനിൽ ചെറു മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു. പിഴചുമത്തി
