Kodungallur

പോലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ച യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽ
ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ തെക്കേ നടയിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം, അമിതവേഗത്തിലെത്തിയ കാർ പോലീസ് തടഞ്ഞു പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രാഹുൽ കാറിൽ നിന്നും പുറത്തിറങ്ങി പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടർന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പോലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി ജീപ്പിൻ്റെ ചില്ല് അടിച്ചുതകർക്കുകയുമായിരുന്നു. സംഭവത്തിനിടെ പരുക്കേറ്റ പോലീസുകാർക്ക് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകിയിരുന്നു

മാസ് മീഡിയ

https://chat.whatsapp.com/EsTLT9JL6AsEe0nfg3nC44

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!