കാളിദാരിക യുദ്ധത്തിൻ്റെ പെരുമ്പറ മുഴക്കി ശ്രീകുരുംബക്കാവിൽ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മിനഭരണിയാഘോഷത്തിന് തുടക്കം
കുറിച്ചുകൊണ്ടുള്ള പ്രധാന ചടങ്ങാണ് കോഴിക്കല്ല് മൂടല്‍, പൂജാവിധികള്‍ കാലേക്കൂട്ടി പൂര്‍ത്തിയാക്കിയ ശേഷം വടക്കെ നടയിലാണ് കോഴിക്കല്ല് മൂടല്‍ നടന്നത്.
പരമ്പരാഗത അവകാശികളായ ഭഗവതിവിട്ടുകാര് വടക്കെ നടയിലുള്ള ദീപസ്തംഭത്തിന് താഴെയുള്ള വൃത്താകൃതിയിലുള്ള രണ്ട് കരിങ്കല്ലുകള്‍ കുഴി
യെടുത്ത് മൂടി മണ്തിട്ടയുണ്ടാക്കിയതിനു ശേഷം അതിന്മേല് ചെമ്പട്ട് വിവിരിച്ചു
തുടര്‍ന്ന് ഭഗവതി വീട്ടിലെ കാരണവര്‍ തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോ എന്ന് മൂന്ന് വട്ടം വിളിച്ചു ചോദിച്ചു.ഇതേ സമയം വടക്കെമലബാറില് നിന്നുമെത്തിയ തച്ചോളി തറവാട്ടുകാര് കോഴിക്കല്ലില്‍ ആദ്യ കോഴിയെ സമര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ ദിക്കുകളില്‍ നിന്നുമെത്തിയ ഭക്തര്‍ ദേവിക്ക് പട്ടും കോഴിയും സമര്‍പ്പിച്ചു .കോഴിക്കല്ല് മൂടല്‍ കഴിഞ്ഞതോടെ ക്ഷേത്രത്തിന്റെ വടക്കുകിഴക്കെ കോണില്‍ വേണാടന്
കൊടികളുയര്‍ന്നു. ഇനി മുളന്തണ്ടിൽ താളമിടുന്ന ഭരണിപ്പാട്ടിന്റെ, ഉറഞ്ഞു തുള്ളുന്ന കോമരക്കൂട്ടങ്ങളുടെ, അരമണിക്കിലുക്കത്തിന്റെ നാളുകൾ.അഞ്ചാം ദിവസമായ ഞായറാഴ്ച രേവതിയും തിങ്കളാഴ്ച തൃച്ചന്ദനചാർത്ത് പൂജയും അശ്വതി കാവുതീണ്ടലും ചൊവ്വാഴ്ച ഭരണിയും നടക്കും.
കാളിദാരിക യുദ്ധത്തിൻ്റെ പെരുമ്പറ മുഴക്കി ശ്രീകുരുംബക്കാവിൽ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു.
