മാള: അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീ പമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ .
കോൾക്കുന്ന് സ്വദേശികളായ പള്ളിയിൽ വീട്ടിൽ ശ്രീചന്ദ് (39), താവാട്ട് വീട്ടിൽ സജയൻ (48), പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ് (42) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരന്റെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറി പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. സംഭവത്തിൽ മുരളീധരന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടി കൂടുകയായിരുന്നു .
ശ്രീചന്ദ് മാള പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ചതിൽ രണ്ട് പേർക്ക് പരിക്കേൽക്കാൻ ഇടയായ കേസിലും, കൊരട്ടി പോലീസ് സ്റ്റേഷനിൽ ഒരു മേഷണക്കേസിലും പ്രതിയാണ്.
ഗിരീഷ് 42 മാള പോലീസ് സ്റ്റേഷനിൽ 4 അടിപിടിക്കേസുകളിൽ പ്രതിയാണ്. മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. സുധാകരൻ, ഒ.പി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ
