മൂന്നുപീടികയിൽ അടഞ്ഞുകിടന്നിരുന്ന വീട് കുത്തിത്തുറന്ന നിലയിൽ. മോഷണം ആണെന്ന് സംശയിക്കുന്നു. മൂന്നുപീടിക സെന്ററിന് പടിഞ്ഞാറ് ഭാഗം വ്യാപാരഭവടുത്ത് കൊറ്റായി സിദ്ദിഖിന്റെ വീടാണ് തുറന്ന നിലയിൽ കണ്ടെത്തിയത്, സിദ്ധിക്കും കുടുംബവും വിദേശത്താണ്. ഇന്നുച്ചയോടെയാണ് പരിസരത്തുള്ളവർ വീടിൻ്റെ മുൻഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടെത്തിയത്. വാതിലിൻ്റെ ലോക്ക് തകർന്ന നിലയിലാണ്. മോഷണമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടതായി വ്യക്തമായിട്ടില്ല. പോലീസ് എത്തി വീടിനകത്ത് കയറി പരിശോധന നടത്തിയ ശേഷമേ ഇത് വ്യക്തമാകൂ. കയ്പമംഗലം പോലീസ് ഉടൻ സ്ഥലത്ത് എത്തും
മൂന്നുപീടികയിൽ വീട് കുത്തിത്തുറന്ന നിലയിൽ
