Thrissur

ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പോക്സോ കേസ് പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടി, പ്രതി റിമാന്റിൽ

ആളൂർ : 2019 ൽ അവിട്ടത്തൂർ ഉള്ള വാടക വീട്ടിൽ വെച്ച്  ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈഗികമായി ഉപദ്രവിച്ചതിന് ആളൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചെന്നൈ കോടംമ്പക്കം ഭരതീശ്വർ കോളനി സ്വദേശി രാജ്കുമാർ 41 വയസ് എന്നയാളെ അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു. കൊറോണ വ്യപനം നിയന്ത്രിക്കുന്നതിനായി  ഇയാളെ ബഹു. കോടതി ജാമ്യത്തിൽ വിട്ടയച്ചതിനെ തുടർന്ന് രാജ്കുമാർ ഒളിവിൽ പോയി കേസിന്റെ വിചാരണ വേളകളിൽ ഹാജരാക്കാത്തതിനാൽ ബഹു.കോടതി ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ കേസിൽ സമഗ്രമായ അന്വേഷണം നടത്തിയിട്ടും രാജ്കുമാറിനെക്കുറിച്ച് സൂചനകൾ ലഭിക്കാത്തതിനാൽ ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണ കുമാർ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

  ജാമ്യം ലഭിച്ച സമയം കോടതിയിൽ കൊടുത്ത വിലാസത്തിൽ താമസിക്കാതെ പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം  ചെന്നൈയിൽ എത്തി. മൂന്ന് ദിവസം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിൽ  ചെന്നൈയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്നാട് ഗവണ്മെന്റ് സുനാമി പുനരധിവാസത്തിനായി പണി കഴിപ്പിച്ച മൂന്ന് നിലകളിലായി ഒരേ രൂപത്തിലുള്ള 5000 വിടുകൾക്കിടയിലുള്ള  ഒരു വീട്ടിലെ ഒരു മുറിയിൽ വാടകയ്ക്കു താമസിച്ചു വരവെയാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്.  രാജ്കുമാറിനെ ആളൂരിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജിമോൻ.ബി, എസ്.ഐ ജെയ്സൺ.ടി.എ, സി.പി.ഒ മാരായ ഡാനിയേൽ സാനി, ഹരികൃഷ്ണൻ, ആഷിക്ക് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!