കൊടുങ്ങല്ലൂർ: മയക്ക്മരുന്ന് കച്ചവടക്കാരൻ നിഷ്താഫിറിനെ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലാക്കാൻ ഉത്തരവ്
തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ നിയമപ്രകാരമുള്ള ഈ വർഷത്തെ അഞ്ചാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ് ആക്ട്
കൊടുങ്ങല്ലൂർ പടാക്കുളം സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ നിഷ്താഫിർ 2021 മുതൽ 2025 വരെ നാല് മയക്ക് മരുന്ന് ലഹരിക്കേസുകളിൽ പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ തടങ്കലിൽ ആക്കുന്നതിനായി ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് നിഫ്താഫിറിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിലാക്കി ഉത്തരവ് നടപ്പിലാക്കുന്നതിനായി കൊണ്ട് പോയി.
നിഫ്ത്താഫിർ 2021 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 18.85 ഗ്രാം മെത്താഫിറ്റമിൻ വിൽപനക്കായി കൈവശം വെച്ച കേസിലും, 2023 ൽ എറണാംകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ 3 ഗ്രാം എം.ഡി.എം.എ, 3.03 ഗ്രാം ഹാഷിഷ് ഓയിൽ വിൽപനക്കായി കൈവശം വെച്ച കേസിലും, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ 5.28 ഗ്രാം എം.ഡി.എം.എ വിൽപനക്കായി കൈവശം വെച്ച കേസിലും, 2025 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച കേസിലും എന്നിങ്ങനെയുള്ള നാല് ക്രിമിനൽകേസുകളിലും കൂടാതെ 2020 ൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് ഇന്‍സ്പെക്ടര്‍ അരുൺ.ബി.കെ, എസ്.ഐ. മാരായ സാലിം.കെ, പ്രദീപ്.സി.ആർ, എ.എസ്.ഐ. ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ ബിജു, സിപി.ഒ. മാരായ നിഷാന്ത്, സുർജിത്ത് എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചു
മയക്ക്മരുന്ന് കച്ചവടക്കാരൻ നിഷ്താഫിറിനെ ഒരു വർഷത്തേക്ക് തടങ്കലിലാക്കാൻ ഉത്തരവ്
