കൈപ്പമംഗലം പോലീസ് സ്റ്റേഷന് റൗഡിയും കൈപ്പമംഗലം, വലപ്പാട്, കാട്ടൂർ എന്നീ സ്റ്റേഷനുകളിൽ 9 ഓളം ചീറ്റിങ്ങ് കേസുകളിൽ പ്രതിയുമായ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ബഷീർ 50 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, അവര്‍കളുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നാട് കടത്തുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. 01/08/2025 തിയ്യതി ബഷീറിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ഉത്തരവ് കൈമാറി ഉത്തരവ് നടപ്പിലാക്കി.
ബഷീര്‍ കൈപ്പമംഗലം, കാട്ടൂര്‍, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഏഴ് തട്ടിപ്പ് കേസുകളിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു കേസിലും പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇസസ്പെക്ടർ ബിജു.ആർ, എസ്.ഐ.മാരായ അബിലാഷ്.ടി, സജീഷ്.കെ.യു, സി.പി.ഒ. സുനിൽകുമാർ.ടി.എസ് എന്നിവർ കാപ്പ ചുമത്തുന്നതിന് പ്രധാന പങ്കു വഹിച്ചു.
നിരവധി ക്രമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി ബഷീറിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി
