അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.
തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ യോഗ്യതയുള്ള വിദഗ്ധരെ വാർത്തെടുക്കും വിധം പരിശീലനങ്ങൾ നൽകുന്നതിന് വേണ്ടി കയ്പമംഗലം മണ്ഡലത്തിലെ എറിയാട് ഗ്രാമ പഞ്ചായത്തിലെ അഴീക്കോട് മാരിടൈം കോളേജിൽ ഉൾനാടൻ ജലഗതാഗത നിയമപ്രകാരം പരിഷ്കരിച്ച ഐ വി (ഇൻലാൻഡ് വെസ്സൽ)റൂൾ പ്രകാരമുള്ള കോഴ്സുകൾപൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൽ ക്യാപറ്റൻ പ്രതീഷ് നായർ അദ്ധ്യക്ഷത വഹിച്ചു, കോഴ്സ് ഓഫീസർ ക്യാമ്പ് ഫേക്കൽറ്റി ക്യാപ്റ്റൻ സബാസ്റ്റിൻ,ട്രൈയ്നിൻകോഡിനേറ്റർ ബാബുരാജ്, നിഷ, വിപിൻ, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർക്കും തീരദേശത്തെ മത്സ്യ തൊഴിലാളികളടക്കം നിരവധി പേർക്ക് തൊഴിൽ സാധ്യതനൽകുന്ന നിരവധി കോഴ്സുകൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.
