ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർച്ചില്ലയിൽ പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളുമായി ഒരു വിഷുക്കാലം കൂടി. പരസ്പര സ്നേഹത്തിന്റെയും പരസ്പര ത്വാഗത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഒരു മഹത്തായ ഈസ്റ്ററും. വൃതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും പുണ്യദിനങ്ങൾ നൽകിക്കൊണ്ട് റംസാനും വന്നെത്തി. നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ ഉണർത്തി മലയാളപെരുമയുടെ പെരുമ്പറ മുഴക്കിക്കൊണ്ട് നമുക്ക് ഒത്തുചേരാം.
രണ്ടര പതിറ്റാണ്ടുകാലമായി ശ്രീ കേരളേശ്വരപുരം ക്ഷേത്ര പരിസരത്ത് ജീവകാരുണ്യ സാംസ്കാരിക സാമൂഹിക പ്രവർത്തനരംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘടനയായ ടീംസ് കമ്പനി ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിയുടെ പിടിമുറുക്കത്തിൽ നിന്ന് പിന്തിരിപ്പിക്കുവാനും ലഹരിക്കെതിരെ പോരാടുവാനും പുതുതലമുറയുടെ മാനസിക ഉല്ലാസത്തിനുള്ള പുതുവഴികൾ ഒരുക്കിക്കൊണ്ട് വിഷു – ഈസ്റ്റർ – റമദാൻ ആഘോഷത്തോട് അനുബന്ധിച്ച് കേരളേശ്വരപുരം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 2025 ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 10 മണിമുതൽ നടക്കുന്ന കലാകായിക മത്സരങ്ങളും തുടർന്ന് വൈകീട്ട് നടക്കുന്ന ദൃശ്യവിരുന്നും കൈകൊട്ടിക്കളിയും നടക്കും
ടീംസ് & കമ്പനി വിഷു ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് 20/04/2025 തീയതിയിൽ കലാകായിക പരിപാടികൾ നടക്കും
