കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിലേക്ക് ഡിസംബർ 10 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ B.J.P.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാറാണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനും പ്രചരണ സാമഗ്രികൾ ശേഖരിക്കുന്നതിന് വേണ്ടിയും ശൃംഗപുരം ശ്രീ രാജഗോപാല കൃഷ്ണ സ്വാമി അമ്പലത്തിനു സമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.B.J.P.കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് K.S.വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ B.J.P.തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.K.R.ഹരി ഉത്ഘാടനം നിർവഹിച്ചു. B.J.P. തൃശ്ശൂർ ജില്ലാ മുൻ വൈസ് പ്രസിഡന്റ് A.R.ശ്രീകുമാർ,സംസ്ഥാന സമിതി അംഗം T.B.സജീവൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ K.R.വിദ്യാസാഗർ,L.K.മനോജ്,നഗരസഭ പ്രതിപക്ഷ നേതാവ് T.S.സജീവൻ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ O.N.ജയദേവൻ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രശ്മി ബാബു,ഏരിയ പ്രസിഡന്റ് മാരായ പ്രദീപ്,പ്രജീഷ്, ബൂത്ത് പ്രസിഡന്റ് മുരുകദാസ്.M,ഡോ.ആശാലത,അഡ്വ.D.T.വെങ്കിഡേശ്വരൻ,നഗരസഭ കൗൺസിലർമാർ,പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
BJP തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
