Business Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് ഇന്നലെയുണ്ടായ വർദ്ധനവ് മാറ്റിക്കൊണ്ട്, ഇന്ന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വില 1,13,240 രൂപയായി മാറി.ഗ്രാം സ്വർണത്തിന്റെ വിലയിലും കാര്യമായ കുറവുണ്ടായി. ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,155 രൂപയായി എത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് ദൃശ്യമാകുന്നത്. ഇന്നലെ രാവിലെ പവന് ഏകദേശം 5,000 രൂപയോളം വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചയോടെ 800 രൂപയുടെ കുറവ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 3,680 രൂപയുടെ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

You may also like

Business

സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ

സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ. ഇതേ പോക്ക് തുടർന്നാൽ ഇനി വിവാഹ ആവശ്യങ്ങൾക്കടക്കം എങ്ങനെ സ്വർണം വാങ്ങുമെന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ഉയർന്ന
Business

നാല് ഐപിഒകൾ 2 ട്രില്യൺ കവിയുന്നു ടാറ്റ ടെക് ഏകദേശം 70 തവണ സബ്‌സ്‌ക്രൈബ് ചെയ്തു

വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാഥമിക പബ്ലിക് ഓഫറിംഗുകളിൽ (ഐ‌പി‌ഒ) നിക്ഷേപകർ 2 ട്രില്യൺ രൂപയിൽ കൂടുതലുള്ള ക്യുമുലേറ്റീവ് ബിഡുകൾ നൽകി. ടാറ്റ ടെക്‌നോളജീസ് അതിന്റെ കന്നി ഓഹരി
error: Content is protected !!