◾ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ ബുധനാഴ്ച (31-12- 2025) വൺവേ സംവിധാനം.
◾ വൈകീട്ട് 6 മണി മുതൽ ചെറായി ബീച്ചിലേക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ല.
◾ ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.
◾ രക്ത്വേശ്വരി ബീച്ചിലേക്കുള്ള റോഡിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.
◾ വൈപ്പിൻ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ രക്ത്വേശ്വരി ബീച്ച് റോഡ് വഴിയും
◾ പറവൂർ, മുനമ്പം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെറായി ബീച്ച് റോഡ് വഴിയും ബീച്ചിലേക്ക് പ്രവേശിക്കേണ്ടതാണ്.
◾ ബീച്ചിൽ നിന്ന് പുറത്തോട്ട് പോകുന്ന വൈപ്പിൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുഴുപ്പിള്ളി ബീച്ച് റോഡ് വഴിയും
◾ പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുനമ്പം ബീച്ച് റോഡ്- മാണി ബസാർ വഴിയും പോകേണ്ടതാണ്.
◾ ലഹരി, മദ്യം ഉപയോഗിച്ചാൽ കർശന നടപടി…. മൈക്ക് ഉപയോഗിക്കുന്ന വർക്കെതിരെയും പടക്കം പൊട്ടിക്കുന്നവർക്കുമെതിരെയും കർശന നടപടി.
◾ ചെറായി ബീച്ച് മുതൽ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാർക്കിംഗ് ഉള്ളൂ.
◾ ചെറായി ബീച്ച് മുതൽ തെക്കോട്ട് കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് റോഡിൻ്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാർക്കിംഗ് ഉള്ളൂ.
പുതുവത്സരം ; ചെറായിയിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും

