Kerala

അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടി സഞ്ചാരികളും നാട്ടുകാരും

ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടി സഞ്ചാരികളും നാട്ടുകാരും. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ ഓടിയടുക്കുന്നത് നിത്യസംഭവമായതോടെ ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്.  പണ്ട് രാത്രികാലങ്ങളില്‍ മാത്രമാണ് ആനകള്‍ റോഡിലേക്കിറങ്ങാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളും ആനകൂട്ടം റോഡരികില്‍ തമ്പടിക്കുകയാണ്. വാഹനങ്ങള്‍ക്ക് നേരെ തിരിയുന്ന ആനകളുടെ ആക്രമണത്തില്‍ നിന്നും പലപ്പോഴും തലനാരിഴക്കാണ് സഞ്ചാരികള്‍ രക്ഷപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച രണ്ട് കാറുകളും ഒരു ബൈക്കും കാട്ടാന ആക്രമിച്ചിരുന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിള്ളി മുതല്‍ വാല്‍പ്പാറ വരെയുള്ള ഭാഗത്താണ് ആക്രമണം കൂടുതലായിരിക്കുന്നത്. വിജനമായ ഈ വഴികളില്‍ ഭയപ്പാടോടെയാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. വനത്തില്‍ നിന്നും അപ്രതീക്ഷിതമായി ആനകള്‍ റോഡിലേക്കിറങ്ങി വരുന്നതാണ് വാഹനയാത്രികരെ വലക്കുന്നത്.

ചില സഞ്ചാരികള്‍ വഴിയോരത്ത് നില്‍ക്കുന്ന ആനകളെ അനാവശ്യമായി ശബ്ദമുണ്ടാക്കി പ്രകോപിക്കുന്ന പതിവുണ്ട്. ഇവരുടെ വാഹനം കടന്നുപോകുമെങ്കിലും പ്രകോപിതരായ ആനകള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് നേരെയായിരിക്കും തിരിയുക. ഇതും അപകടത്തിന് കാരണമാകുന്നു.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!