കേരളം പരീക്ഷാച്ചൂടില്‍. ഈവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചു. ഒന്‍പതര മുതല്‍ 11.15 വരെയാണ് ഇന്നത്തെ പരീക്ഷ. 2,971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
രാവിലെ 9.30-ഓടെയാണ് പരീക്ഷ ആരംഭിച്ചത്. ഒന്നാംഭാഷയുടെ പരീക്ഷയാണ് ഇന്ന്. മലയാളം പരീക്ഷയായതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിദ്യാര്‍ത്ഥികള്‍.
ലക്ഷദ്വീപ്, ഗള്‍ഫ് അടക്കം 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഈമാസം 25 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. മേയ് പകുതിയോടെ പരീക്ഷാ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.
കേരളം പരീക്ഷാച്ചൂടില്‍.
