ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എറിയാട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കോപത്തെ സ്നേഹം കൊണ്ട്
മറികടക്കാൻ ആണ് നമ്മെ ഈ രാജ്യം പഠിപ്പിച്ചത്. എന്നാൽ രാജ്യത്ത് ഇന്ന് നന്മയെക്കാൾ ബലാബലത്തിനാണ് പ്രാധാന്യം.
ജനാഭിപ്രായത്തെ മറികടന്ന് പുതിയ നിയമങ്ങൾ നടപ്പാക്കുന്ന സർക്കാർ
കർഷകരെ പീഡിപ്പിക്കുകയും
എതിർ ശബ്ദങ്ങളെ വേട്ടയാടുകയും ചെയ്യുന്നു.
മണിപ്പൂരിൽ ജനാധിപത്യം നിശ്ചലമാണിപ്പോൾ.
ഭരണഘടനയെ വെറും കടലാസ് കഷണമായാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ആരെ പ്രണയിക്കേണ്ടതെന്നും, വിവാഹം കഴിക്കേണ്ടതെന്നും പോലും സർക്കാർ നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. യു.ഡി.എഫ് ചാലക്കുടി പാർലമെന്റ് കമ്മിറ്റി ചെയർമാൻ പി.ജെ.ജോയ് അധ്യക്ഷനായി. നേതാക്കളായ വി.ഡി.സതീശൻ എം.എൽ.എ, എം.എം.ഹസൻ, ടി.എൻ. പ്രതാപൻ, പി.കെ.ഫിറോസ്, ജോസ് വള്ളൂർ തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി
