രാജ്യത്ത് പാചകവാതക വിലവർധനവിന് പിന്നാലെ സിലിണ്ടർ ബുക്കിങ്ങിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഊർജ്ജവിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് പെട്ടെന്നുള്ള ഈ പരിഷ്കാരത്തിന് പിന്നിൽ. ഒരു സിലിണ്ടർ മാത്രമുള്ളവർക്കും രണ്ട് സിലിണ്ടർ ഉള്ളവർക്കും ബുക്കിങ് ഇടവേളകളിൽ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി ഗ്യാസ് ഏജൻസികൾ വ്യക്തമാക്കുന്നു. ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടർ ഉള്ളവർക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാൻ കഴിയൂ. സിലിണ്ടർ വിതരണം പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി ഗ്യാസ് ഏജൻസികൾ പറയുന്നു.
പാചകവാതക ബുക്കിംഗിൽ നിയന്ത്രണം

