വെടിമറയിലെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇന്ന് (17-4-2025) പുലർച്ചെ 12.30 നാണ് തീപിടുത്തം ഉണ്ടായത്.
ഇതിനോട് ചേർന്ന് ഇവിടെ ജോലി ചെയ്യുന്ന പത്തോളം കുടുംബങ്ങൾ താമസിച്ചിരുന്നു.
പുക ഉയർന്നപ്പോൾ തന്നെ അവർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.
പറവൂർ, ആലുവ, അങ്കമാലി, ഏലൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷപ്രവർത്തനം നടത്തുന്നത്.
തീ ഇപ്പോഴും പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല.
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
പറവൂരിൽ വൻ തീപിടുത്തം
