പറവൂർ: മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (46), വടക്കേക്കര ആളംന്തുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംന്തുരുത്ത് അപ്പോഴുംവീട്ടിൽ അലി ഹാഫിസ് (23), വടക്കേക്കര പട്ടണം കൈമപറമ്പിൽ വീട്ടിൽ ആകേഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പെരുമ്പടന്ന ജംഗ്ഷനു സമീപം ദേശീയപാതയുടെ പണിനടകുന്ന വർക്ക് സൈറ്റിൽ നിന്നും പത്ത് ഷട്ടറിംഗ് പ്ലേറ്റുകളും, ഒരു ചാനലുമടക്കം 50000 രൂപയുടെ ഇരുമ്പ് സാമഗ്രികൾ ആണ് മോഷണം ചെയ്തത്. ഇവർ മറ്റു മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.
ദേശീയപാതയുടെ സാധനങ്ങൾ മോഷ്ടിച്ച പറവൂർ സ്വദേശികൾ പിടിയിൽ
