പറവൂർ : ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയിൽ തെരുവുനായ കുടുങ്ങി. നായയെ പറവൂർ അഗ്നിരക്ഷാസേന രക്ഷിച്ചു.
എറണാകുളം പറവൂർ പെന്റാ പ്ലാസയ്ക്ക് മുന്നിലെ റോഡിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്.
കാർ പോകുമ്പോൾ നായകൾ എടുത്ത് ചാടുകയായിരുന്നു. തെരുവ്നായയുടെ കാൽ കാറിന്റെ ഉള്ളിൽ ഉടക്കി. ഉടനെ റെസ്ക്യൂവറേ വിളച്ചെങ്കിലും കാറിന്റെ അടിയിൽ നിന്ന് പുറത്തെത്തിക്കാൻ രക്ഷയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിച്ചു.
ഒരു മണിക്കൂർ നീണ്ട പരിശ്രത്തിനു ഒടുവിൽ നായയെ പുറത്തെത്തിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയിൽ തെരുവുനായ കുടുങ്ങി.
